Latest NewsIndiaNews

പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്

ചണ്ഡീഗഡ്: പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്. ബലാത്സംഗ കേസില്‍ തടവുശിക്ഷയ്‌ക്കൊപ്പം വിധിച്ച 30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗുര്‍മീത് ഹരിയാന,പഞ്ചാബ് ഹൈക്കോടതികളെ അഭിഭാഷകന്‍ മുഖേനെയാണ് ഇക്കാര്യം അറിയിച്ചത്.

ബലാത്സംഗത്തിനിരയായവര്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗുര്‍മീതിന്റെ ആസ്തികളെല്ലാം കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിട്ടുണ്ട്. അതുകൊണ്ട് 30 ലക്ഷം രൂപ പിഴ അടക്കാനുള്ള അവസ്ഥയിലല്ല ഗുര്‍മീതെന്ന് അദ്ദേഹത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് എസ്‌കെ ഗാര്‍ഗ് നര്‍വാണ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

ഗുര്‍മീത് പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. രണ്ട് മാസത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, സുധീര്‍ മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

shortlink

Post Your Comments


Back to top button