തിരുവനന്തപുരം: മകന്റെ കൈവശം സ്കൂൾ ബാഗിൽ ആവശ്യക്കാരന് നൽകാനായി മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത മകൻ അറസ്റ്റിൽ. രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനില്ക്കാനായിരുന്നു അമ്മയും നിര്‍ദ്ദശം. കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നില്‍ക്കുമ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്.
പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍ (17 ആണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്. അമ്മ മിനി ഒളിവിലാണ്. അമ്മ മിനിയുടെ ശത്രുക്കളാണ് മകനെ കൂടുക്കാനായി വിവരങ്ങൾ കൃത്യമായി പോലീസിനെ അറിയിച്ചത്. സ്കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ പൂവാറിലേക്ക് വരുന്ന വരുന്ന വിവരം സി ഐ സുരേഷിന് നേരത്തെ ലഭിച്ചിരുന്നു. സിഐ യുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംഘം സംശയകരമായി ഷിബിനെ കണ്ടെത്തുകയും ഷിബിന്റെ ബാഗില്‍ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
തമിഴ്നാട്ടിൽ നിന്നും മാതാവ് എത്തിച്ചതായിരുന്നു കഞ്ചാവ്. 15000 രൂപ തമിഴ്നാട്ടിൽ വിലയുള്ള കഞ്ചാവിന് കേരളത്തിൽ 50000 രൂപയാണ് വില.വന്‍ ലാഭം പ്രതീക്ഷിച്ച് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നവരുടെ കണ്ണിയാണ് ഇവർ. മിനിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Post Your Comments