
ചെന്നൈ: ഇന്ത്യയുടേത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ചില ദേശവിരുദ്ധ ശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് തമിഴ്‌നാട്ടിലെ അറക്കോണത്ത് സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
കടുത്ത വെല്ലുവിളിയാണ് സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അതിനെ നേരിടാന്‍ സി.ഐ.എസ്.എഫ് അടക്കമുള്ളവ സാങ്കേതിക രംഗത്ത് മുന്നേറണമെന്നും രാജ്‌നാഥ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കണം.
സി.ഐ.എസ്.എഫ് തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സുപ്രധാന കെട്ടിടങ്ങളുടെയും സുരക്ഷ നിരന്തരം വിലയിരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സി.ഐ.എസ്.എഫിലാണ് മറ്റ് കേന്ദ്ര സേനകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്നത് .
Post Your Comments