ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദി ബെന്‍ പട്ടേല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നു . ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ കത്തു മുഖേന ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കത്തില്‍ പ്രായാധിക്യം കാരണം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നാണ് വ്യക്തമാക്കിയിരുന്നത്. നിലവില്‍ 75 വയസുള്ള ആനന്ദി ബെന്‍ ഇനി മുതല്‍ പാര്‍ട്ടിയില്‍ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അറിയിച്ചിട്ടുണ്ട്.
ആനന്ദി ബെന്‍ പട്ടേലാണ് ഘട്ട്ലോദിയ മണ്ഡലത്തെ 1998 മുതല്‍ പ്രതിനിധീകരിക്കുന്നത്. ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനായ വ്യക്തിയെ പാര്‍ട്ടി കണ്ടെത്താനായിആനന്ദി ബെന്‍ ആവശ്യപ്പെട്ടു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2014 ല്‍ പ്രധാനമന്ത്രിയായ അവസരത്തിലാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായത്. കഴിഞ്ഞ വര്‍ഷം പ്രായാധിക്യം കാരണം ആനന്ദിബെന്‍ രാജിവയ്ക്കുകയും വിജയ് റുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു
Post Your Comments