തിരുവനന്തപുരം: കേരളത്തിലെത്തി അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാവ് ഐസിയുവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്.
കരുനാഗപ്പള്ളിയിലെ മഠമാണ് ഇയാള്‍ സന്ദര്‍ശിച്ചത്. 37 വയസുകാരനെയാണ് അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമൃതാനന്ദമയീമഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണു യുവാവിനെയെത്തിച്ചത്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ എംബസി പോലീസിനോടു വിശദീകരണം തേടിയതായാണു സൂചന.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. കിഡ്‌നിക്കു സാരമായി തകരാര്‍ സംഭവിച്ചതിന്റെ ലക്ഷണമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആശുപത്രിയിലെത്തിച്ചതുമുതല്‍ അര്‍ദ്ധബോധവസ്ഥയിലാണ് യുവാവ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുെകെകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരുക്കുകള്‍ കണ്ടെത്താനുള്ള പരിശോധന നടക്കുകയാണ്. അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനെത്തിയതാണ് യുവാവെന്നുമാത്രം പറയുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
രാത്രിയോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമാസക്തനായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചെന്നും ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചെന്നുമാണ് പറയുന്നത്. യുവാവ് മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്നു പരുക്കേറ്റതായാണു സൂചനയെന്നും കൊല്ലം ജില്ലാ പോലീസ് മേധാവി അജിതാ ബീഗം പറഞ്ഞു.
Post Your Comments