Latest NewsNewsIndia

വരുന്നു വീണ്ടും കടുത്ത ശിക്ഷ; സമൂഹ മാധ്യമ ദുരുപയോഗം ശിക്ഷാര്‍ഹമാക്കും

ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കു കൂടിയ ശിക്ഷ നൽകുന്ന രീതിയില്‍ നിയമഭേദഗതികൾ വരുത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), വിവരസാങ്കേതികവിദ്യാ (ഐടി) നിയമം എന്നിവ ഭേദഗതി ചെയ്യാനാണ് ശുപാര്‍ശ.

ഓൺലൈൻ സംവിധാനത്തിലൂടെ അപകീർത്തിപ്പെടുത്തുന്നതും വിദ്വേഷം പരത്തുന്നതും തടയുന്നതു സംബന്ധിച്ച ഐടി നിയമത്തിൽ നേരത്തെയുണ്ടായിരുന്ന 66 എ വകുപ്പ് 2015 മാർച്ച് 24ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ദുരുപയോഗ സാധ്യത ഏറെയുള്ളതാണെന്നു വിലയിരുത്തിയായിരുന്നു ഇത്. ബാൽ താക്കറെയുടെ നിര്യാണത്തെത്തുടർന്നു ശിവസേന ആഹ്വാനം ചെയ്‌ത ബന്ദിനെ വിമർശിച്ച രണ്ടു പെൺകുട്ടികളെ അറസ്‌റ്റ് ചെയ്‌ത പശ്‌ചാത്തലത്തിലുണ്ടായ കേസിലായിരുന്നു കോടതിയുടെ നടപടി. തുടർന്നാണ്, 66 എ വകുപ്പിന്റെ സത്ത ഉൾക്കൊണ്ടുള്ള നിയമപരിഷ്‌കാരം നിർദേശിക്കാൻ ആഭ്യന്തര മന്ത്രാലയം സമിതിയെ നിയോഗിച്ചത്.

നിയമം ഭേദഗതി ചെയ്യുന്നതോടെ ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുന്നതും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും രണ്ടുവർഷം വരെ തടവും 50,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാകും.

shortlink

Post Your Comments


Back to top button