Latest NewsNewsInternational

മാര്‍ക്കറ്റില്‍ തീപിടിത്തം: 3,000 പേരെ ഒഴിപ്പിച്ചു

മോസ്കോ: റഷ്യയിലെ മോസ്കോയില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്കോയിലെ സിന്ധിക മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 1,000 ചതരശ്ര മീറ്ററുള്ള കെട്ടിടം തകര്‍ന്നു.

സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റതായും നിരവധി കാറുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 240 പേരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button