യു.എൻ: ഇന്ത്യയിൽ കുട്ടികളെ വൻതോതിൽ വിഘടനവാദികളും നക്സലുകളും തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. സ്കൂളുകൾ പലയിടത്തും തുറക്കാനാകുന്നില്ല. യുദ്ധ തന്ത്രങ്ങളാണ് പഠനത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കുന്നത്. മാത്രമല്ല കുട്ടികളെ ചാവേറുകളായും ഉപയോഗിക്കുന്നു.
കുട്ടികളെ സുരക്ഷാസേനയും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് അവരുടെ ജീവനു തന്നെ ഭീഷണിയാവുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യയിലെ അവസ്ഥയെപ്പറ്റി ഞെട്ടിക്കുന്ന പരാമർശമുള്ളത് സായുധകലാപ മേഖലകളിലെ കുട്ടികളെപ്പറ്റിയുള്ള യുഎൻ റിപ്പോർട്ടിലാണ്.
കുട്ടികളെ ഏറെ ദോഷകരമായിട്ടാണ് ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ജമ്മു–കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ സായുധ സംഘങ്ങളും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നത് ബാധിക്കുന്നുത്. സായുധസംഘങ്ങൾ ജമ്മു കശ്മീരിൽ ഇതുവരെ ചുരുങ്ങിയത് 30 സ്കൂളെങ്കിലും തീയിട്ടു നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തു. ഇതോടൊപ്പം സൈനിക ആവശ്യത്തിനു വേണ്ടി ആഴ്ചകളോളം നാല് സ്കൂളുകൾ ഉപയോഗപ്പെടുത്തിയ കാര്യം സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്.
അതേസമയം, പൊലീസ് സായുധസംഘങ്ങളിൽ നിന്നു വിട്ടുപോരികയോ രക്ഷപ്പെടുത്തുകയോ ചെയ്ത കുട്ടികളെ ഉപയോഗിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇത്തരം കുട്ടികൾക്കു നേരെ പിന്നീട് സായുധ സംഘങ്ങളുടെ പകവീട്ടലും നടക്കുന്നു. ചാവേറുകളായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് ചില സായുധസംഘങ്ങളും വിഘടനവാദികളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്.
Post Your Comments