താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കിയാൽ ഒരു പരിധി വരെ നിങ്ങളെ ബൈക്കിൽ നിന്നും തുരുമ്പിനെ തുരത്താവുന്നതാണ്
ആദ്യം ബൈക്കിലെ തുരുമ്പിച്ച ഭാഗം വെള്ളവും ഷാംപുവും ഉപയോഗിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കുക
ശേഷം സ്റ്റീല്‍ വൂള്‍ പോലുള്ള പരുക്കന്‍ ഘടകങ്ങള്‍ ഉപയോഗിച്ച് കഴുകിയ ഭാഗം തുടച്ച് മിനുസപ്പെടുത്തുക.
പരുക്കന്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തുടച്ചാൽ തുരുമ്പ് ഏറെക്കുറെ മിനുസപ്പെടും. കാഠിന്യം കുറഞ്ഞ സാന്‍ഡ് പേപ്പര്‍, സ്കോച്ച് ബ്രൈറ്റ് മുതലായവ ഉപയോഗിച്ച് അതേ ഭാഗം വീണ്ടും തുടയ്ക്കുക. കൂടാതെ ബലം ബലം കുറച്ചു തുടച്ചാൽ ക്രോമിന് മേലുള്ള സ്ക്രാച്ച് ഒഴിവാക്കാം
പോളിഷിംഗ് തുണി ഉപയോഗിച്ച് കൈയ്യെത്താന്‍ ബുദ്ധിമുട്ടുള്ള വാഹന ഭാഗങ്ങളിൽ തുടക്കാവുന്നതാണ്
മധുര പാനീയമായ കൊക്ക കോള തുരുമ്പ് മാറ്റാൻ നല്ല ഒരു വസ്‍തുവാണ്. കോളയില്‍ മുക്കിയ തുണി കൊണ്ട് ബൈക്കിലെ അലൂമിനിയം ഫോയിലിന്റെ തിളക്കമേറിയ വശം തുടച്ചാല്‍ തുരുമ്പ് പാടുകൾ എളുപ്പത്തിൽ നീക്കാവുന്നതാണ്.
ക്രോം പോളിഷ് പ്രതലങ്ങളിലെ തുരുമ്പ് പാടുകളും ചെറിയ സ്ക്രാച്ച് പാടുകളും വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും
ക്രോം ഭാഗങ്ങള്‍ക്ക് മേലെ വാക്സ് കോട്ടിംഗ് നല്‍കുന്നത് ഏറെ നാളത്തേക്ക് തുരുമ്പിനെ പ്രതിരോധിക്കാൻ സഹായിക്കും.
Post Your Comments