ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പാടമായ കാര്‍മൈക്കിളില്‍ അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ക്യൂന്‍സ്ലാന്റില്‍ നടപ്പാക്കാനിരിക്കുന്ന ഭീമന്‍ പദ്ധതി 45 പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തുടക്കമിട്ട ‘സ്റ്റോപ്പ് അദാനി’ എന്ന പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്.
കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആഗോളതാപനത്തിന് കാരണമാവുമെന്നും, സമീപപ്രദേശത്തുള്ള ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന പവിഴപ്പാറയെ ഉന്മൂലനം ചെയ്യുമെന്നും പ്രതിഷേധം സംഘടിപ്പിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Post Your Comments