മോസ്കോ: യുഎസ് ലക്ഷ്യമാക്കി കൊറിയൻ മിസൈൽ. ഉത്തര കൊറിയ യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. പോങ്ങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെന്റ് അംഗങ്ങളാണ് ഇക്കാര്യം വെളുപ്പെടിത്തിയത്. ഇതുമായി ബന്ധമുള്ള പലരുമായി സംസാരിച്ചെന്നും ഉത്തര കൊറിയൻ തലസ്ഥാനത്ത് ചില രൂപരേഖകൾ കണ്ടെന്നും സംഘം പറയുന്നു.
നഗരത്തിൽ യുദ്ധത്തിനെന്ന പോലുള്ള ഉൽസാഹമാണ് കണ്ടത്. ഭരണകക്ഷിയായ കൊറിയൻ തൊഴിലാളി പാർട്ടിയുടെ സ്ഥാപകദിനമാണ് മറ്റന്നാൾ. യുഎസ് അതേ ദിവസം പരീക്ഷണം നടത്താനുള്ള സാധ്യത കണക്കുകൂട്ടുന്നുണ്ട്. യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോർമുനയുള്ള മിസൈൽ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.
Post Your Comments