Latest NewsNewsInternationalGulf

അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് ഈ രാജ്യത്താണ്

കുവൈത്ത്: അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് കുവൈത്തിലാണ്. ലോകാരോഗ്യ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി കുവൈത്ത് സ്വീകരിച്ച നടപടികളെയും ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും അഭിനന്ദനം അര്‍ഹിക്കുന്നതായി കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി പറഞ്ഞു. കുവൈത്തില്‍ അനുദിനം 500 ദശലക്ഷം ഗ്യാലന്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ ജലസംഭരണിയുടെ ശേഷി 3865 ദശലക്ഷം ഗ്യാലന്‍ വെള്ളം സംഭരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വര്‍ധിപ്പിച്ചു. ജലം ആവശ്യത്തിനു തികയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button