Latest NewsNewsIndiaInternational

തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി

അഷ്​ഗബാദ്​: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്​ഗാനിസ്​താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്. ഇദ്ദേഹത്തെ സംഘത്തിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത് അഫ്​ഗാനിസ്​താന്‍ വര്‍ദക്​ പ്രവിശ്യയിലെ പോലീസാണ്. അതീവ സാഹസികമായിട്ടാണ് പോലീസ് എഞ്ചിനീയറെ രക്ഷപ്പെടുത്തിയത്​.

ഇതിനു മുമ്പ് മൂന്നു തവണ പോലീസ് എഞ്ചിനീയറെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മോചിപ്പിച്ച എഞ്ചിനീയറുടെ പേര്​ ഇതു വരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തുര്‍ക്ക്​മെനിസ്​താന്‍ പവര്‍ ലൈന്‍ പ്രൊജക്​ടിലെ ഇലക്​ട്രിസിറ്റി ഇന്‍ഫ്രാസ്ട്രെക്​ചര്‍ കമ്പനിയിലെ ജോലിക്കാരനാണ് എഞ്ചിനീയർ.

shortlink

Post Your Comments


Back to top button