KeralaLatest NewsNews

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവനടുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനു ഇരയായത്. പെരുമ്പള സ്വദേശി ഹഫീസ് റഹ്മാനെ (17)യാണ് അക്രമിക്കപ്പെട്ടത്.

പരവനടുക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈകുന്നേരം സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഹഫീസിനെ തടഞ്ഞുനിര്‍ത്തി രണ്ടു വിദ്യാര്‍ത്ഥികളാണ് മര്‍ദനം നടത്തിയത്. വിദ്യാലയത്തിലെ യുവജനോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിനു കാരണം. മര്‍ദനത്തില്‍ പരിക്കേറ്റ ഹഫീസ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

 

shortlink

Post Your Comments


Back to top button