Latest NewsKerala

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി

കോഴിക്കോട്: ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി. “പോപ്പുലർ ഫ്രണ്ടിനു വേണ്ടിയാണ്  ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സിപിഎമ്മും മുസ്ലീം ലീഗും സ്വീകരിച്ചതെന്ന്” ബിജെപി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു.

”ദേശ വിരുദ്ധ ശക്തികളെ നിരോധിക്കേണ്ടതില്ലെന്നും ജനാധിപത്യപരമായി നേരിട്ടാൽ മതിയെന്നും സിപിഎം പറയുന്നത് ആത്മഹത്യാപരമാണെന്നും ഭീകരവാദികൾക്ക് വേദിയൊരുക്കുന്നതിനു തുല്യമാണിതെന്നും രമേശ് വിമർശിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംപിയ്ക്ക് മാറാട് കലാപത്തിൽ ങ്കുണ്ടോ എന്ന് സിബിഐ അന്വേഷിക്കണം കേരളത്തിൽ വർഗീയ ഭീകരവാദത്തിന്‍റെ ആദ്യ പരീക്ഷണശാല എന്ന നിലയിൽ മാറാട് കലാപത്തിലെ മുഴുവൻ അണിയറ നീക്കങ്ങളും പുറത്തു കൊണ്ടുവരണമെന്ന്” രമേശ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button