
മീററ്റ്: ജമ്മുകാശ്മീരിലെ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിയ്ക്കാന്‍ സൈന്യം തീരുമാനിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ കാശ്മീര്‍ താഴ്‌വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്ട്‌നഗര്‍ പറഞ്ഞു.
ഏകദേശം 21000 പ്ലാസ്റ്റിക് തിരകള്‍ കാശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ പറഞ്ഞു.എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം ഈ വര്‍ഷമാദ്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തത് രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കുവാന്‍ സൈന്യം തീരുമാനിച്ചത്.
Post Your Comments