ബെംഗളൂരു: ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനു അറസ്റ്റിലായ പാകിസ്താനി യുവതി സമീറ റഹ്മാന്‍ അമ്മയായി. പരപ്പന അഗ്രഹാര ജയിലിലെ വനിതാസെല്ലില്‍ പ്രത്യേക മുറിയിലാണ് അമ്മയെയും കുട്ടിയെയും പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിക്ടോറിയ ആശുപത്രിയില്‍ സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവിന്റെ ജന്മനാട്ടില്‍ കുഞ്ഞ് ജനിച്ചതിനാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പൗരത്വത്തിനായി നീക്കം തുടങ്ങി.
പാലക്കാട് സ്വദേശിയായ മുഹമ്മദ് ശിഹാബ് ഖത്തറില്‍ ജോലിചെയ്യുന്നതിനിടയില്‍ കറാച്ചി സ്വദേശിയായ സമീറയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. സമീറയുടെ അടുത്തബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ബെംഗളൂരുവിലെത്തുകയായിരുന്നു. ആവശ്യത്തിന് രേഖകളില്ലാത്തതിനാല്‍ മേയ് 25-ന് പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലാകുമ്പോള്‍ സമീറ ഗര്‍ഭിണിയായിരുന്നു. ബെംഗളൂരു പരപ്പന അഗ്രഹര ജയിലിലായ ഗര്‍ഭിണിയായ സമീറയെ പരിചരിക്കാന്‍ അധികൃതര്‍ നഴ്സുമാരെ നിയോഗിച്ചിരുന്നു.
Post Your Comments