![LYNXNPEC0J0E0_RTROPTP](/wp-content/uploads/2017/10/2016-01-20T084735Z_1_LYNXNPEC0J0E0_RTROPTP_3_INDIA.jpg)
പാട്‌ന: മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ക്ക് ഇനി ജയിലില്‍ കിടക്കേണ്ടിവരും. അത്തരം രക്ഷിതാക്കളെ പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിടുമെന്ന് ബിഹാര്‍ മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായുള്ള വകുപ്പു മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ നിയമം മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും നടപ്പിലാക്കാന്‍ പോവുകയാണെന്നും കുട്ടികളെ സ്‌കുളുകളില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചുദിവസം ഇരിക്കേണ്ടിവരുമെന്നും അവര്‍ക്ക് ഒരിക്കല്‍ പോലും വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ സ്‌കൂളിലയച്ചില്ലെങ്കില്‍ നിങ്ങളെ പോലീസ് വന്ന് പിടികൂടുമെന്ന് മാതാപിതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളെ സ്‌കൂളുകളില്‍ അയയ്‌ക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ മക്കളോ, നേതാക്കളോ, സഹോദരങ്ങളോ മനസിലാക്കിക്കുന്നതുവരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കിയില്ലെങ്കില്‍ ആറുമാസത്തിനു ശേഷം വീണ്ടും നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments