Latest NewsNews

ഐ.എസ് ചാവേറുകളില്‍ നിന്നും രക്ഷ : സൗദി അറേബ്യക്ക് അമേരിക്കയുടെ മിസൈല്‍ കവചം

 

ജിദ്ദ: ഐ.എസ് ചാവേറുകളില്‍ നിന്ന് സൗദിയ്ക്ക് സുരക്ഷ ഒരുക്കി അമേരിക്കയുടെ മിസൈല്‍ കവചം. മെക്ക, മദീന ഉള്‍പ്പടെയുള്ള പ്രധാന പ്രദേശങ്ങളെ സംരക്ഷിക്കാനാണ് സൗദി അറേബ്യക്ക് അമേരിക്ക മിസൈല്‍ കവചം നല്‍കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇതിനുള്ള അനുമതി നല്‍കി. താഡ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് 15 ബില്ല്യന്‍ ഡോളറിന് അമേരിക്ക വില്‍ക്കുന്നത്. ഇത് സംബന്ധിച്ച് പെന്റഗണും ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇറാഖിന്റെ വെല്ലുവിളികളെ നേരിടാനാണ് അമേരിക്കയുടെ അഡ്വാന്‍സ്ഡ് ആന്റി മിസൈല്‍ സിസ്റ്റം സൗദി അറേബ്യ വാങ്ങുന്നത്.

44 താഡ് ലോഞ്ചറുകളും 360 മിസൈലുകളുമാണ് വാങ്ങുന്നത്. കൂടാതെ കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, റഡാര്‍ എന്നീ സംവിധാനങ്ങളും നല്‍കും. മിസൈല്‍ കവചം വില്‍ക്കുന്നത് സംബന്ധിച്ചുള്ള രേഖകളില്‍ ട്രംപ് ഭരണക്കൂടം വൈകാതെ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ ദക്ഷിണകൊറിയയില്‍ സ്ഥാപിച്ച തെര്‍മിനല്‍ ഹൈ ആള്‍റ്റിട്യൂഡ് (താഡ്) സംവിധാനമാണ് സൗദിയിലും സ്ഥാപിക്കുന്നത്.

നിലവില്‍ സൗദിക്ക് വേണ്ട ആയുധങ്ങളും പോര്‍വിമാനങ്ങളും നല്‍കുന്നത് അമേരിക്കയാണ്. സൗദി ഇപ്പോള്‍ ഉപയോഗിക്കുന്ന മിസൈല്‍ കവചവും അമേരിക്കയുടേത് തന്നെ. എഫ്-15 പോര്‍വിമാനങ്ങള്‍ വാങ്ങാനും സൗദിക്ക് പദ്ധതിയുണ്ട്.

അമേരിക്കയുടെ പ്രധാന മിസൈല്‍ കവചമായ താഡിനൊപ്പമുള്ള സി2ബിഎംസി സോഫ്റ്റ്വെയര്‍ സിസ്റ്റവും വാങ്ങിയേക്കും. താഡിന്റെ നിയന്ത്രണം സാറ്റ്ലൈറ്റ്, സോഫ്റ്റ്വെയറുകള്‍ വഴിയാണ്. നിലവില്‍ അമേരിക്കയ്ക്ക് പുറമെ യുഎഇ, തുര്‍ക്കി, ദക്ഷിണ കൊറിയ മാത്രമാണ് താഡ് മിസൈല്‍ കവചം ഉപയോഗിക്കുന്നത്.

താഡ് അത്യന്താധുനിക മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉള്‍പ്പെടെ നശിപ്പിക്കാം. ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button