കൊച്ചി: അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. 2-1 നാണ് ബ്രസീൽ സ്പെയിനിനെ തകര്‍ത്തത്. കളി തുടങ്ങി ആദ്യ പകുതിയിൽ 25ആം മിനിട്ടില്‍ ലിങ്കോണും 45ആം മിനിട്ടില്‍ പൗളിനോയുമാണ് ബ്രസീലിന്റെ വിജയഗോളുകൾ സ്വന്തമാക്കിയത്.
ആദ്യം മുതൽ തന്നെ ഇരു ടീമുകളും ശക്‌തമായ പോരാട്ടമാണ് നടത്തിയത്. അഞ്ചാം മിനിട്ടില്‍ മുഹമ്മദ് മൗക്ലിക്സാണ് ബ്രസീലിനെ ഞെട്ടിച്ച് സ്പെയിനു വേണ്ടി ആദ്യ ഗോൾ സ്വന്തമാക്കിയത്. ഇതേ തുടർന്ന് നടത്തിയ ശക്തമായ പോരാട്ടത്തിലാണ് ബ്രസീലിനെ തേടി വിജയമെത്തിയത്.
Post Your Comments