സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമത്തിന് രൂപം നല്‍കി റഷ്യന്‍ സര്‍ക്കാര്‍. ഫോട്ടോകള്‍, വീഡിയോ, തുടങ്ങി സൈനികപരമായ കാര്യങ്ങള്‍ രാജ്യത്തിന്‍റെ ശത്രുക്കളെ സഹായിക്കുന്ന തരത്തില്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യരുതെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
സെല്‍ഫികളും മറ്റും ബ്ലോഗിലോ ഇന്‍റര്‍നെറ്റിലോ അപ്‌ലോഡ് ചെയ്യുക വഴി, ഓട്ടോമാറ്റിക് ജിയോ ലോക്കേഷന്‍ കാണുകയും ഇത് സൈന്യത്തെ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് വളരെ എളുപ്പം ശത്രുക്കള്‍ക്ക് മനസിലാക്കാനാകുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
യുക്രൈന്‍, സിറിയ എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന സൈനികരുടെ സെല്‍ഫികള്‍ ഇത്തരത്തില്‍ ശത്രുക്കളെ സഹായിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിയമത്തിന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം രൂപം നല്‍കിയത്.
Post Your Comments