Latest NewsKeralaNews

രാജേഷ്‌ വധം: കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ എസ് എസ് ബസ്തി കാര്യവാഹ് ആയിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 100 പേജുള്ള കുറ്റപത്രത്തിൽ 13 പ്രതികളാണ് ഉള്ളത്. പ്രതികൾക്ക് രാജേഷിനോട് രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള വിരോധമാണ് കൊലക്ക് കാരണം എന്നാണു കുറ്റപത്രത്തിൽ ഉള്ളത്.

കഴിഞ്ഞ ജൂലൈ ഇരുപത്തിഒൻപതിനാണ് ശ്രീകാര്യം സ്വദേശിയും ആർ എസ് എസ് കാര്യവാഹകുമായ രാജേഷ് കൊലചെയ്യപ്പെട്ടത്. പനച്ചക്കുന്ന് കോളനിയിൽ ഡി വൈ എഫ് ഐയുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും കൊലപാതകത്തിന് കാരണമായി പറയുന്നു.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആർ പ്രതാപൻ നായർ സമർപ്പിച്ച കുറ്റപത്രത്തിൽ 89 സാക്ഷികളും കൂടാതെ കുറ്റപത്രത്തോടൊപ്പം 100 രേഖകളും 61 തൊണ്ടി മുതലുകളും സമർപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button