Latest NewsNewsIndia

കശ്മീരില്‍ സമാധാനം തിരികെയെത്തിക്കാനായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാര്‍ : കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

അനന്തനാഗ്: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. താഴ്വരയില്‍ നിന്നും സംഘര്‍ഷം ഇല്ലാതാവും, കശ്മീര്‍ വീണ്ടും ഒരു പറുദീസ ആവും, ഈ മാറ്റത്തെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകള്‍ക്കായി ആര്‍ക്കും മുന്നോട്ട് വരാം. കശ്മീരില്‍ സമാധാനം തിരികെയെത്തിക്കാനായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു-കശ്മീരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു, സൈനികര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും രാജ്നാഥ് സിങ് കൂടിക്കാഴ്ചയ്ക്കിടെ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button