KeralaLatest NewsNews

ബിജെപിക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാന്‍ സിപിഎം

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ബി​ജെ​പി കള്ള പ്രചാരണങ്ങൾ നടത്തുന്നെന്നും ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്കെതിരെ ഒക്ടോബർ 9 ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും പി ജയരാജൻ.കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എ​ല്ലാ​വ​ര്‍​ക്കും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സ​മാ​ധാ​ന ജീ​വി​ത​ത്തി​നെ​തി​രാ​യി കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

സി​പി​എ​മ്മി​നെ​തി​രേ നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ അ​മി​ത്ഷാ പ​ങ്കെ​ടു​ത്ത ജാ​ഥ ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ ജി​ഹാ​ദി ചു​വ​പ്പ് ഭീ​ക​ര​ത​യാ​ണെ​ന്ന നി​ല​യ്ക്ക് ഒ​രു കേ​ര​ള വി​രു​ദ്ധ പ്ര​ചാ​ര​ണ​മാ​ണ് അ​വ​ര്‍ ന​ട​ത്തി​യ​ത്. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി കേ​ര​ള​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ മ​ന​സി​ന് ഇ​ള​ക്കം​ത​ട്ടി​ക്കാ​ന്‍ അ​വ​ര്‍​ക്കാ​യി​ല്ല. ആ ​നി​രാ​ശ​യി​ലാ​ണ് അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ല്‍ സി​പി​എ​മ്മി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ ബി​ജെ​പി തീ​രു​മാ​നി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.

പ്ര​തി​ഷേ​ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​എ​സ്‌എ​സു​കാ​ര്‍ കൊലപ്പെടുത്തിയ ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രും കണ്ണൂര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍ സ​ത്യ​ഗ്ര​ഹ സമരം ന​ട​ത്തും. സി​പി​എം കേ​ന്ദ്ര​ ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും പി.ജയരാജന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button