വേങ്ങര: ഇടത് വിരുദ്ധര്‍ താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു.
കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാൽ മാത്രമേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ സാധിക്കു. ഒരു ഭാഗത്ത് നിന്ന് ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറഞ്ഞില്ല.
അമ്മയെ പിളര്‍ത്താന്‍ ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും കഴിയില്ല. സര്‍ക്കാര്‍ അമ്മയോടൊപ്പമാണെന്ന ധ്വനിയും മുകേഷ് തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെച്ചു.
Post Your Comments