
മുംബൈ: മുംബൈയിലെ ബുച്ചര്‍ ഐലന്‍ഡിലുള്ള എണ്ണ ടാങ്കറുകളില്‍ വന്‍ അഗ്നിബാധ. ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്‍റെ എണ്ണ ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിശമന സേന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇതുവരെയും പൂര്‍ണമായി തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തത്തില്‍ ആളപായമില്ലെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് 5.15ഓടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. മിന്നലാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Post Your Comments