ന്യൂഡൽഹി: കാഷ്മീരിലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന പെല്ലറ്റ് ഗണ്ണുകൾ സൈന്യം പിൻവലിക്കുന്നു. ലോക വേദിയിലുൾപ്പെടെ ഏറെ പഴികേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഗണ്ണുകൾ ഒഴിവാക്കുന്നത്. ഇതിനു പകരം പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം ഉപയോഗികുകയെന്നും. 21,000 റൗണ്ട് പുതിയ ബുള്ളറ്റുകൾ സിആർപിഎഫ് അയച്ചുനൽകിയതായും ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
എകെ സീറിസ് റൈഫിളുകളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ബുള്ളറ്റുകൾ പൂനയിലെ ഡിഫൻസ് റീസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് നിർമിച്ചത്. കാഷ്മീർ താഴ്വരയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എകെ 47, 56 സീരീസുകളിലുള്ള തോക്കുകളാണ് സിആർപിഎഫ് ഉപയോഗിക്കുന്നത്.
Post Your Comments