MollywoodLatest NewsCinema

ജിമിക്കി കമ്മലിന് പുത്തൻ ചുവടുകളേകി താരപുത്രിമാർ

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ’ എന്ന നാടന്‍ ചേലുള്ള പാട്ടിനു ആരാധകർ ഏറെയുണ്ട്.കേരളം വിട്ടു ഇന്ത്യയും വിട്ട് അങ്ങ് റഷ്യ വരെ ആരാധകരെ ഉണ്ടാക്കാൻ ജിമിക്കി കമ്മലിന് കഴിഞ്ഞിരുന്നു. സകലരും ഏറ്റെടുത്ത ഈ ഗാനത്തിന് പുത്തന്‍ ചുവടുകളുമായി എത്തിരിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാറിന്റെ സഹോദരിമാര്‍. അഹാന തന്നെയാണ് ഈ തട്ടുപ്പൊളിപ്പന്‍ നൃത്തം ആരാധകരുമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ദിയ, ഇഷാനി, ഹന്‍സിക എന്നാണ് ഈ കൊച്ചുമിടുക്കികളുടെ പേര്.നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിന്‍ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button