Latest NewsNewsLife Style

മാനസിക സമ്മർദം മൂലമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാൻ ചില മാർഗങ്ങൾ

പെട്ടെന്നുള്ള മാനസിക സമ്മർദം മൂലമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. ഹൃദയാഘാതം മൂലം അകാലമരണം സംഭവിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. ചെറുപ്പക്കാർ പോലും ഇന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നവരിൽ ഉൾപ്പെടുന്നു. എന്നാൽ ഇവരിൽ മിക്കവരും സ്ഥായിയായ ഹൃദ്രോഗങ്ങൾ ഉള്ളവരാകണമെന്നില്ല. ചിലർക്ക് ‘അറ്റാക്ക്’ വരുന്നത് ഒരു പ്രത്യേക സന്ദർഭത്തിലെ കടുത്ത മാനസിക സമ്മർദം കൊണ്ടാണ്. ആ സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് വർധിക്കുന്നു. രക്തചംക്രമണം അനിയന്ത്രിതമാകുന്നു. രക്തസമ്മർദം വർധിക്കുന്നു. തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നു.

കടുത്ത മാനസിക സമ്മർദം ഹൃദയസ്തംഭനത്തിനു കാരണമായേക്കും എന്ന പ്രാഥമിക ബോധ്യം നിങ്ങൾക്കുണ്ടാകണം. ഈ ബോധ്യം ടെൻഷൻ ലഘൂകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. ഒറ്റ നിമിഷം കൊണ്ടല്ല മാനസിക സമ്മർദം ഉണ്ടാകുന്നത്. സംസാരത്തിന്റെ ടോൺ മാറിത്തുടങ്ങുമ്പോൾ, പ്രശ്നം നിങ്ങളെ വലിയ തോതിൽ ബാധിച്ചുതുടങ്ങും മുമ്പെ അതിൽനിന്ന് ശ്രദ്ധ തിരിക്കുക.

കടുത്ത വഴക്കിലേക്കും നിരാശയിലേക്കും കരച്ചിലിലേക്കും കൊണ്ടെത്തിക്കും എന്നു തോന്നുന്ന വിഷയങ്ങൾ തനിച്ചിരുന്ന് ആലോചിക്കാതിരിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിനും മനസ്സിനും പരമാവധി വിശ്രമം നൽകുക. കഠിനമായ പ്രശ്നങ്ങൾ ആലോചിച്ചുകൊണ്ട് കിടക്കരുത്.

ശ്വാസഗതി നിയന്ത്രിക്കുന്നത് ടെൻഷൻ കുറയ്ക്കുന്നതിന് സഹായിക്കും. മാനസികമായി ഭാരം തോന്നുമ്പോൾ ബ്രീതിങ് വ്യായാമങ്ങൾ ചെയ്യുക. ദീർഘശ്വാസമെടുത്ത് മനസ്സിനെ ഏകാഗ്രതയിലേക്ക് കൊണ്ടുവരിക. മനസ്സിന്റെ കടിഞ്ഞാണ് കൈവിട്ടുപോകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുക. ഇഷ്ടമുള്ള വിഷയങ്ങളിലേക്ക് ആലോചന തിരിക്കുക.

മറ്റുള്ളവരോട് പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നത് പരിഹാരം കണ്ടെത്താൻ സഹായിക്കും. അതിനു കഴിയാത്ത സാഹചര്യത്തിൽ സ്വയം സംസാരിച്ച് പ്രശ്നങ്ങള് ലഘൂകരിക്കുക.അടുക്കും ചിട്ടയോടെയും എഴുതുന്നതും നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button