Latest NewsNewsInternational

ഈ രാജ്യത്ത് ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെ വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു

ബ്രിട്ടനില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെ വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു. ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച സംഗീത ഉപകരണങ്ങള്‍ക്ക് ഇളവുണ്ട്. ആനക്കൊമ്പുകള്‍ മ്യൂസിയങ്ങള്‍ക്ക് വില്‍ക്കുന്നതിനും നിരോധനമില്ല.

ഡിസംബര്‍ 29 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവ് അറിയിച്ചു. ആനക്കൊമ്പിന്റെയും അനുബന്ധ കരകൌശല വസ്തുക്കളുടെയും ഉപഭോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനം.

കൊമ്പിന് വേണ്ടി വലിയ തോതില്‍ ആനകളെ വേട്ടയാടുന്നുണ്ട്. ഓരോ വര്‍ഷവും 20000ത്തില്‍ അധികം ആനകള്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍. ആനവേട്ടയ്ക്കെതിരെ വന്യജീവി സംരക്ഷകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം തന്നെ ബ്രിട്ടന്‍ കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button