ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു. സിബിഎസ്ഇ സ്‌കൂളുകളിലാണ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ നിര്‍ബന്ധമാക്കുവാനും തീരുമാനിച്ചു.
ഇതോടെ അഞ്ചിലെയും എട്ടിലെയും അവസാന വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ വീണ്ടും അതേ ക്ലാസില്‍ തന്നെ പഠിക്കേണ്ടി വരും. പക്ഷേ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലെ രീതി അനുസരിച്ച് സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പരീക്ഷയോ ബോര്‍ഡ് പരീക്ഷയോ തെരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ തീരുമാനത്തോടെ ഈ അവസരം നഷ്ടമാകും.
Post Your Comments