ചേര്‍ത്തല: മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് പോയ എസ്.ഐ.ക്കെതിരേ മന്ത്രി പി.തിലോത്തമന്‍ നേരിട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കി. മന്ത്രി പി.തിലോത്തമന്റെ മകന്‍ അര്‍ജുന്‍ കോളേജില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയാണ് എസ്.ഐ. ബൈക്കിന്റെ താക്കോലൂരിയെടുത്തത്. കടന്നുപോകുന്നതിനാല്‍ പോലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍, നിര്‍ദേശപ്രകാരം ബൈക്ക് മാറ്റാന്‍ കഴിയാതെവന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. രോഷംപൂണ്ട എസ്.ഐ. ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായി വരാനും ആവശ്യപ്പെടുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
എന്നാല്‍, താക്കോല്‍ ഉണ്ടെങ്കിലേ ബൈക്കില്‍നിന്ന് രേഖകളെടുക്കാന്‍ കഴിയൂവെന്നുപറഞ്ഞെങ്കിലും കേള്‍ക്കാന്‍ എസ്.ഐ. തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനുപിന്നാലെ അര്‍ജുന്റെ സുഹൃത്ത് എസ്.ഐ.യുടെ അടുത്തുചെന്ന് മന്ത്രിയുടെ മകനാണെന്നുപറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണ് പരാതി. തിരുവനന്തപുരത്തായിരുന്ന മന്ത്രി വിവരമറിഞ്ഞ് ഡി.ജി.പി.യെ നേരിട്ടുകണ്ട് പരാതി അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ചേര്‍ത്തല ഡിവൈ.എസ്.പി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ താക്കോല്‍ അര്‍ജുന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു.
Post Your Comments