Latest NewsNewsHealth & Fitness

ആരോഗ്യം സംബന്ധിച്ച് ചെറുപ്പക്കാര്‍ക്ക് മുന്നറിയിപ്പ് : പ്രമേഹം ചെറുപ്പക്കാരില്‍ പിടിമുറുക്കുന്നു

 

ചെറുപ്പക്കാര്‍ക്കിടയിലെ പ്രമേഹബാധ വര്‍ധിച്ചുവരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ജീവിതശൈലി രോഗമായിട്ടാണ് മിക്കവരിലും പ്രമേഹത്തിന്റെ കടന്നാക്രമണം. വേണ്ടത്ര മുന്നറിവുകള്‍ ഇല്ലാത്തതുകൊണ്ട് മിക്ക ചെറുപ്പക്കാരും പ്രമേഹം ബാധിച്ച കാര്യം വൈകിമാത്രമാണ് തിരിച്ചറിയുന്നത്. ഇതൊഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു. താഴെ പറയുന്ന ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ സമീപിച്ച് പ്രമേഹം പരിശോധിച്ചു നോക്കുക.

കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ? വെള്ളം കുടിക്കുന്നതിന്റെ അളവില്‍ വ്യത്യാസം ഇല്ലാഞ്ഞിട്ടും ഇങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഷുഗര്‍ പരിശോധിച്ചുനോക്കാം.

നാവ് വരണ്ടിരിക്കുന്നതായി തോന്നുന്നുണ്ടോ? വെള്ളം എത്ര കുടിച്ചിട്ടും മതിയാവാതെ വരുന്നുണ്ടോ? ശരീരത്തിലെ ഈ വരള്‍ച്ച വരാനിരിക്കുന്ന പ്രമേഹത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.

ശരീരഭാരത്തില്‍ പെട്ടെന്നു വ്യതിയാനം സംഭവിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പെട്ടെന്ന് ഭാരം വര്‍ധിക്കുന്നതോ കുറയുന്നതോ ചിലപ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടതാകണമെന്നില്ല. പകരം പ്രമേഹനിലയിലെ വ്യതിയാനം കൊണ്ടായിരിക്കാം.

വിശപ്പ് കൂടുന്നുണ്ടോ? എത്ര ഭക്ഷണം കഴിച്ചിട്ടും വീണ്ടും വീണ്ടും കഴിക്കാനുള്ള ആര്‍ത്തി തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇതു പ്രമേഹത്തിന്റെ സൂചനയാകാം.

മധുരപദാര്‍ഥങ്ങളോട് പതിവിലധികം ആഭിമുഖ്യം തോന്നുന്നതും ചിലപ്പോള്‍ പ്രമേഹത്തിന്റെ ലക്ഷണമാണ്.

പ്രമേഹസാധ്യത ആദ്യം വിളിച്ചറിയിക്കാന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് സാധിക്കും. കണ്ണട ഉപയോഗിച്ചിട്ടും തുടര്‍ച്ചയായ കാഴ്ചവൈകല്യം തോന്നുന്നുണ്ടെങ്കില്‍ ഷുഗര്‍നില പരിശോധിക്കാന്‍ മറക്കരുത്.

സ്ത്രീകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധ പ്രമേഹസാധ്യത സൂചിപ്പിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു

കാല്‍പാദങ്ങളിലെ മരവിപ്പും വേദനയും നിസാരമായി കാണരുത്. അത് പ്രമേഹബാധയുടെ അടയാളങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button