ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ബിജെപി എംപിയും മുന്‍ ആസാം ഗവര്‍ണറുമായിരുന്ന ബന്‍വാരി ലാല്‍ പുരോഹിതാണ് തമിഴ്‌നാടിന്റെ പുതിയ മുഴുവന്‍ സമയ ഗവര്‍ണര്‍. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‍മേലുള്ള കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കുന്നതും ഇന്നാണ്.
രാജരത്നം തിങ്കളാഴ്ചയും, സുബ്രഹ്മണ്യം ഇന്നലെയും രാജി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പുള്‍പ്പടെയുള്ളവ കോടതിയുടെ പരിഗണനയിലാണ്. തുലാസ്സിലായ സര്‍ക്കാരിന്റെ ഭാവിയില്‍ ഗവര്‍ണര്‍ക്ക് നിര്‍ണായകമായ റോളുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ മുന്‍ പാര്‍ലമെന്റേറിയനെത്തന്നെ മുഴുവന്‍ സമയ ഗവര്‍ണറായി എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചത്.
Post Your Comments