Latest NewsNewsIndia

ഐ.സി.എ.ഐ പ്രസിഡന്റിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി

 

മുംബൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ ഇരുപത്തിനാലുകാരിയായ പല്ലവി വികംസെയെയാണ് മുംബയിലെ റെയില്‍വേ ട്രാക്കില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ ജോലി സ്ഥലത്ത് നിന്നും മടങ്ങിവരവെ കഴിഞ്ഞ ദിവസമാണ് പല്ലവിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം ആറ് മണിയോടെ ലോക്കല്‍ ട്രെയിനില്‍ പല്ലവി കയറുന്നത് കണ്ടവരുണ്ട്. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും പല്ലവി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം എം.ആര്‍.എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പറേലിനും കറീ റോഡ് സ്റ്റേഷനും ഇടയിലെ റെയില്‍വേ ട്രാക്കില്‍ നിന്നും പൊലീസ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെത്തിയാണ് മൃതദേഹം പല്ലവിയുടേത് തന്നെന്ന് തിരിച്ചറിഞ്ഞതെന്നും ഡി.സി.പി സമാധാന്‍ പവാര്‍ പറഞ്ഞു.

തലയിലേറ്റ മാരക മുറിവേറ്റാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button