ന്യൂഡൽഹി: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്തർദേശീയ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് ഓള് വിമൻ ഇൻ വാർ എന്ന സംഘടനയാണ് മരണാനന്തര ആദരവായി ഗൗരി ലങ്കേഷിനു പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
ഗൗരി ലങ്കേഷിനു പുറമെ പാകിസ്താനി സമാധാന പ്രവർത്തക ഗുലാലൈ ഇസ്മായിലും പുരസ്കാരത്തിനു അർഹയായി. നിരവധി തലവണ ഭീകരസംഘടനായ താലിബാന്റെ വധഭീഷണി നേരിട്ട വ്യക്തിയാണ് ഗുലാലൈ ഇസ്മായില്‍.
പ്രശസ്ത മാധ്യമപ്രവർത്തകയായ അന്ന പൊലിറ്റ്കോവ്സ്കയും കൊല്ലപ്പെടുകയായിരുന്നു. റഷ്യൻ സർക്കാരിനെതിരെ വാർത്തകൾ നൽകയതിന്റെ പേരിലാണ് മോസ്കോവിലെ വസതിയില്‍ അന്ന കൊല്ലപ്പെട്ടത്. അന്നയുടെ പേരിൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം ഇന്ത്യന്‍ മാധ്യമ രംഗത്തു നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്.
Post Your Comments