തിരുവനന്തപുരം: സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്ഥാനത്തിനും പാര്‍ട്ടിക്കും എതിരെ സംഘ്പരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ അതിജീവിക്കാനായിട്ടാണ് ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഇന്ന് കോഴിക്കോട്ട് വച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം ഇതിനുള്ള നീക്കം ശക്തമാക്കുന്നത് പാർട്ടി പരിഗണിക്കും. ശക്തമായ പ്രചാരണപരിപാടികള്‍ ആരംഭിക്കാനാണ് നീക്കം.
ഇതിനു പുറമെ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം, പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട നയരേഖ, കോണ്‍ഗ്രസുമായി ദേശീയതലത്തിലുള്ള ബന്ധം സംബന്ധിച്ച പി.ബി നിലപാട് എന്നിവയും ചർച്ച ചെയ്യും. പക്ഷേ യോഗത്തിലെ മുഖ്യവിഷയം സംഘ്പരിവാറിന്റെ നുണപ്രചാരണമാണ്.
ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്, അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കേരളത്തിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു എതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പൊതുവിൽ പാർട്ടി വിലയിരുത്തുന്നത്.
Post Your Comments