മലപ്പുറം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.ബന്ധപ്പെട്ട എ.ഇ.ഒമാരാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. സി.ബി.എസ്.ഇ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകും.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ മാര്‍ഗനിര്‍ദേശവും അടച്ചുപൂട്ടലിന് പിന്‍ബലമായി ഡി.പി.ഐയുടെ ഉത്തരവില്‍ പറയുന്നുന്നുണ്ട്. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യത ഇല്ലാത്ത അധ്യാപകരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നുമുള്ള വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടുന്നത്. അതേസമയം, ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ എങ്ങോട്ടു മാറ്റുമെന്നതു സംബന്ധിച്ച് ഉത്തരവില്‍ പറഞ്ഞിട്ടില്ല.
Post Your Comments