ദുബായ്•വിശുദ്ധ ഖുറാനെ അപമാനിച്ച ഹൗസ് മെയ്ഡിന് കടുത്ത ശിക്ഷ നല്‍കണമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. 36 കാരിയായ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്പോണ്സറുടെ വീട്ടില്‍ വച്ച് ഖുറാന് മുകളില്‍ ഇരുന്ന് അപമാനിച്ചുവെന്നാണ് കേസ്. കേസ് ഇപ്പോള്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ മുന്‍പാകെയാണ്.
താന്‍ കുറ്റക്കാരിയല്ലെന്ന് യുവതി കോടതിയില്‍ വാദിച്ചു. താന്‍ ഒരു അവമാതിപ്പും കാണിച്ചിട്ടില്ല. താനും മുസ്ലിം ആണ്. ഖുറാന് മുകളില്‍ ഇരുന്ന് ശപഥം ചെയ്യുന്നത് തങ്ങളുടെ നാട്ടില്‍ സര്‍വസാധാരണമാണ്. ആരോട് വേണമെങ്കിലും ഇക്കാര്യം ചോദിച്ചുനോക്കാമെന്നും അവര്‍ ജഡ്ജ് ഇര്‍ഫാന്‍ അത്തേഹ് മുന്‍പാകെ പറഞ്ഞു.
ആഗസ്റ്റ് 30 ന് അല്‍ റാഷിദിയ പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുവതി ദുര്‍മന്ത്രവാദം നടത്താറുണ്ടെന്നാണ് സ്പോണ്സര്‍ ആരോപിക്കുന്നത്.
അന്വേഷണ സമയത്ത് മെയ്ഡ് കുറ്റം സമ്മതിച്ചിരുന്നു.
കേസില്‍ വിധി ഒക്ടോബര്‍ 30 ന് ഉണ്ടാകുമെന്ന് കരുതുന്നു.
Post Your Comments