Latest NewsNewsIndia

വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button