Latest NewsNewsAutomobile

മിട്സുബിഷിയുടെ ഇലക്‌ട്രിക് എസ്.യു.വി

ആദ്യ ഇലക്‌ട്രിക് എസ്.യു.വി e-Evolution കോണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം മിട്സുബിഷി പുറത്തുവിട്ടു. പതിവ് രൂപങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കോണ്‍സെപ്റ്റ് മോഡല്‍. കൂപ്പെ സ്റ്റൈല്‍ ഇലക്‌ട്രിക് എസ്.യു.വിയുടെ മുഖമുദ്ര നവീന സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കില്‍ പവര്‍ഫുള്‍ ബാറ്ററിയില്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് നല്‍കുന്ന ഇലക്‌ട്രിക് മോട്ടോറായിരിക്കും.

ഇത്തവണ കമ്പനി വാഹനത്തിന്റെ പൂര്‍ണ രൂപം ദൃശ്യമാകുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. നേരത്തെ റിയര്‍ സൈഡ് ഉള്‍പ്പെട്ട ടീസര്‍ പുറത്തുവിട്ടിരുന്നു. നീളം കുറഞ്ഞ ബോണറ്റില്‍ മാറ്റമില്ലാത്ത മിട്സുബിഷി ലോഗോ ഒഴികെ ബാക്കിയെല്ലാം സ്റ്റൈലിഷ് ഡിസൈന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മിട്സുബിഷി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് സംവിധാനം ഡ്രൈവറുടെ ജോലികള്‍ വളരെ എളുപ്പമാക്കും.

ഈ മാസം അവസാനത്തോടെ 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് അവതരിപ്പിക്കുമെങ്കിലും ഏകദേശം 2023-ഓടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വാഹനം വിപണിയിലെത്തുകയുള്ളു.

shortlink

Post Your Comments


Back to top button