
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച് മാനേജ്‌മെന്റ് നിലപാട് അറിയിച്ചു. ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്നയോഗത്തില്‍ മാനേജ്‌മെന്റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments