KeralaLatest NewsNews

അഞ്ച് വര്‍ഷത്തിന് ശേഷം കോട്ടയം-ആലപ്പുഴ റൂട്ടില്‍ വീണ്ടും ബോട്ട് സര്‍വീസ്

കോട്ടയം: അഞ്ച് വര്‍ഷത്തിന് ശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു. ജലപാതയിലെ പാലം പണികള്‍ക്കായി നിര്‍ത്തിവെച്ച ബോട്ട് സര്‍വ്വീസാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ പുനരാരംഭിച്ചത്. ജലപാത സജീവമാക്കാന്‍ പുതിയ ബോട്ടുകളും ഉടന്‍ എത്തും. പുനരാരംഭിച്ച ബോട്ട് സര്‍വ്വീസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് ചെയ്ത്.

എല്ലാ ദിവസവും കോട്ടയത്തേക്കും ആലപ്പുഴയിലേക്കും 6 സര്‍വ്വീസ് വീതം നടത്തും. 18 രൂപയാണ് യാത്രാ നിരക്ക്. നിലവില്‍ കാലപ്പഴക്കം ചെന്ന രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും എസി ബോട്ടുകളടക്കം ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button