ഹോണ്ട ആക്ടീവയെ മുട്ടുകുത്തിക്കാൻ കൂടുതൽ കരുത്തനായി ടിവിഎസ് ജൂപിറ്റർ. 110 സിസി എൻജിൻ സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടീവ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും മികച്ച എതിരാളിയായി തുടരുന്ന ജുപിറ്റർ കരുത്ത് കൂട്ടിയുള്ള അടുത്ത പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
125 സിസി സ്കൂട്ടർ നിരയിലേക്ക് കാലെടുത്ത് വെക്കാനുള്ള തയാറെടുപ്പിലാണ് ടിവിഎസ്. ഹോണ്ടയുടെ തന്നെ ആക്ടീവ 125, സുസുക്കി ആക്‌സസ് 125 എന്നിവർക്ക് കടുത്ത എതിരാളിയായി ജൂപിറ്ററിനെ മാറ്റുക എന്നതാണ് ലക്‌ഷ്യം. പുത്തൻ ജൂപിറ്ററിന്റെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാലും ജൂപിറ്റര്‍ 125 ടെസ്റ്റ് റൈഡിങ് ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പഴയ മോഡലിൽ നിന്ന് അധികം മാറ്റമില്ലാതെ 125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാകും അടുത്ത വര്‍ഷത്തോടെ പുതിയ ജൂപിറ്റര്‍ നിരത്ത് കീഴടക്കാൻ എത്തുക.
2030-ഓടെ ഇന്ത്യ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളോട് വിട പറഞ്ഞു പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ജൂപിറ്ററിന്റെ അടിസ്ഥാനത്തില്‍ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കുന്നതായും സൂചനയുണ്ട്.
Post Your Comments