തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ വീട്ടിലെ കിണറ്റിലേക്ക് തള്ളിയിട്ടത്. വീടിനോട് ചേര്‍ന്ന് ലോട്ടറി വിറ്റാണ് പുഷ്പ കുടുംബം പുലര്‍ത്തുന്നത്.
മദ്യത്തിന് അടിമയായ നിത്യാനന്ദന്‍ പണം ചോദിച്ച് പുഷ്പയുമായി വഴക്കിടാറുണ്ടായിരുന്നു. കൊടുക്കുന്ന പണത്തിനു മദ്യം കഴിക്കുമെന്നതിനാൽ പിഷ്‌പ പണം നൽകിയില്ല. ഇതോടെ നിത്യാനന്ദൻ ഭാര്യയെ കിണറ്റിൽ തള്ളിയിരുകയായിരുന്നു. പുഷ്പയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ അവരെ കിണറ്റിൽ നിന്ന് രക്ഷപെടുത്തി.
തലയ്ക്കു സാരമായി പരുക്കേറ്റ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോട്ടറി വിറ്റുകിട്ടിയ പണവും, സ്വര്‍ണമാലയും നഷ്ടപ്പെട്ടതായി പുഷ്പയുടെ വീട്ടുകാര്‍ പറഞ്ഞു. നിത്യാനന്ദനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments