Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsGulf

നികുതിയുടെ മറവില്‍ അമിത വില : 17 സ്ഥാപനങ്ങള്‍ക്കതിരെ നടപടി : ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നറിയിപ്പ്

 

ദുബായ് : നികുതിയുടെ മറവില്‍ അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചു. പുകയില ഉല്‍പന്നങ്ങള്‍ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില വാങ്ങിയിരുന്നത്. എക്‌സൈസ് നികുതി നിലവില്‍ വന്നതുകൊണ്ടാണു സാധനങ്ങള്‍ക്കു വില കൂടിയതെന്നാണു സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ധരിപ്പിച്ചത്. ഇത്തരം എട്ടു സ്ഥാപനങ്ങളെക്കുറിച്ചു ജനങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു മന്ത്രാലയം പരിശോധന നടത്തി തട്ടിപ്പു കണ്ടെത്തുകയായിരുന്നു.

നിയമലംഘനങ്ങള്‍ തടയാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയ അധികൃതര്‍ പരിശോധന തുടരും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതടക്കുമുള്ള ശിക്ഷാ നടപടികള്‍ അടുത്തഘട്ടത്തിലുണ്ടാകുമെന്നു മന്ത്രാലയത്തിലെ വ്യാപാര നിരീക്ഷണ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് എക്‌സി. ഡയറക്ടര്‍ മുഹമ്മദ് റാഷിദ് ലൂത്ത പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്കു തിരിച്ചറിയാന്‍ ഇതു സഹായകമാകും. എക്‌സൈസ് നികുതി പ്രാബല്യത്തിലാകുന്ന പ്രഖ്യാപനം വന്ന ദിവസം തന്നെ സ്ഥാപനങ്ങള്‍ വില കൂട്ടി.

സെപ്റ്റംബര്‍ അവസാനത്തോടെ പരാതികള്‍ കൂടി. വില്‍പനയുടെ മന്ത്രാലയ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സിഗരറ്റ് വില കൂട്ടിയത്. പഴയ ഉല്‍പന്നങ്ങളില്‍ പുതിയ വില പതിച്ചായിരുന്നു വില്‍പന. ഒക്ടോബറിനു മുന്‍പുതന്നെ പുതിയ വിലയിട്ടു വില്‍ക്കുന്നതു ജനങ്ങളെ കബളിപ്പിക്കലാണെന്നു മുഹമ്മദ് ലൂത്ത പറഞ്ഞു. ഒന്നര ദിര്‍ഹത്തിനു പാനീയങ്ങള്‍ വിറ്റ ഏഴു ഗ്രോസറികള്‍ക്കെതിരെ നടപടി സ്വീകരിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ വില്‍പനയ്ക്ക് എത്തിയ വസ്തുക്കള്‍ നികുതിയുടെപേരില്‍ കൂടുതല്‍ വിലയ്ക്കു വില്‍ക്കുന്നതു നിയമലംഘനമാണ്. രണ്ടു ഗ്രോസറികള്‍ പുതിയ വിലയേക്കാളും പത്തുശതമാനം കൂട്ടിയാണു പാനീയങ്ങള്‍ വിറ്റിരുന്നത്.

റസ്റ്ററന്റുകള്‍ക്കും മുന്നറിയിപ്പ്

വ്യാപാര സ്ഥാപനങ്ങള്‍ മാത്രമല്ല, എമിറേറ്റിലെ റസ്റ്ററന്റുകളും അമിതവില വാങ്ങരുതെന്നു ലൂത്ത ഓര്‍മിപ്പിച്ചു. സാമ്പത്തിക മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങിയശേഷമാണു നികുതിക്കു ശേഷമുള്ള വില നിശ്ചയിക്കേണ്ടത്. വ്യാപാരത്തില്‍ വഞ്ചന കാണിച്ച് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ 600545555 എന്ന നമ്പരില്‍ പരാതിപ്പെടാനാണു മന്ത്രാലയത്തിന്റെ നിര്‍ദേശം. രാവിലെ എട്ടുമുതല്‍ പുലര്‍ച്ചെ നാലുവരെ പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button