KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകന്‍ കുത്തേറ്റു മരിച്ചു

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം എകെജി സെന്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. ശൃംഗപുരം ഇൗസ്റ്റ് ആളംപറമ്പിൽ സുബൈദയുടെ മകൻ മുഹമ്മദ് സിയാദ് (26) ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ എകെജി സെന്ററിൽ വായനശാലയ്ക്കു സമീപമായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘട്ടനത്തിനിടെ മുഹമ്മദ് സിയാദിനു നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റ സിയാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സിയാദിനൊപ്പം ഉണ്ടായിരുന്ന കാവിൽക്കടവ് സ്വദേശി മോദയിൽ സ്മിനേഷ്, ചുള്ളിപറമ്പിൽ ധനഞ്ജയൻ, ആഷിക്ക് എന്നിവർക്കു പരുക്കേറ്റു. സംഭവസ്ഥലത്തുനിന്ന് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button