ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണമെന്നാണ് ഭാരതീയരുടെ ആചാരം. അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നും അരയാൽ നട്ടുവളർത്തണം, വെട്ടിമുറിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൂറ്റാണ്ടുകളായി തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാൽ എന്നു ശാസ്ത്രപഠനങ്ങളും പറയുന്നു. അന്തരീക്ഷത്തിലേക്കു കൂടുതൽ ഓക്സിജൻ നൽകുന്ന ഈ മരം വായുവിലെ മാലിന്യം നീക്കം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വൃക്ഷരാജനിൽ സൃഷ്ടിസ്ഥിതിലയകാരകന്മാരായ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികൾ മൂന്നു പേരുടെയും സാന്നിധ്യമുണ്ട് എന്നാണു വിശ്വാസം.
അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ. എന്ന മന്ത്രം ചൊല്ലാവുന്നതാണ്.
Post Your Comments