ജിദ്ദ: ഒരു ഖത്തര്‍ പൗരനടക്കം 22 പേര് സൗദിയില്‍ പിടിയിലായി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇവർ പിടിയിലായത്. ഇവർ സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ 30 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടുമൊന്നിച്ചോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണ് ചെയ്ത്.
22 പേരെ സൗദിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്കിയ കുറ്റത്തിന് പിടികൂടിയതായി സൗദി രാജ്യരക്ഷാ വിഭാഗം വക്താവാണ് അറിയിച്ചത്. പിടികൂടപ്പെട്ടവരില്‍ ഒരാള്‍ ഖത്തര്‍ പൗരനും മറ്റ് 21 പേര് സൗദി പൗരന്മാരുമാണ്. ഇവരെ സൗദിയിലെ ഹായില്‍ പ്രവിശ്യയില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മിഡിയയില്‍ പ്രചരണം നടത്തിയവരാണ് അറസ്റ്റിലായത്.
സൗദി അറേബ്യയെ ബാധിക്കും വിധത്തിലുള്ള വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നതായും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. രാജ്യത്തിനെതിരെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്ന് സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കും.
Post Your Comments