KeralaLatest NewsNews

കേരളം യു.പിയിലെ ആശുപത്രികള്‍ കണ്ടുപഠിക്കണം-യോഗി ആദിത്യനാഥ്

കണ്ണൂര്‍•ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ യോഗിയെ കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള സി.പി.എം ട്വീറ്റിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ആശുപത്രികളുടെ പ്രവര്‍ത്തനരീതികളെ കുറിച്ച്‌ കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം. കഴിഞ്ഞ ഒരുവര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മൂന്നൂറോളം പേരാണ് മരിച്ചത്. വലിയ സംസ്ഥാനമായ യുപിയില്‍ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം കേരളത്തേക്കാള്‍ കുറവാണ്. ചിക്കന്‍ഗുനിയ മൂലം കേരളത്തില്‍ ധാരാളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ആരും മരിച്ചിട്ടില്ല”. – യോഗി ടൈംസ് നൌ ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button